എട്ടാംക്ലാസ് പരീക്ഷാഫലം ഏപ്രില്‍ നാലിന്, മിനിമം മാര്‍ക്ക് ഈവര്‍ഷം മുതല്‍

Advertisements
Advertisements

എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും. എഴുത്തു പരീക്ഷയില്‍ മിനിമം മാർക്ക് ഈ അധ്യയനവർഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. എട്ടാം ക്ലാസില്‍ 30 ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണനല്‍കി ഏപ്രില്‍ അവസാനം വീണ്ടും പരീക്ഷ എഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തേയാക്കുന്നത്. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ സമിതിയുടേതാണ് തീരുമാനം. എട്ടാം ക്ലാസില്‍ മൊത്തം 50 മാർക്കില്‍ 40 മാർക്കിനാണ് എഴുത്തുപരീക്ഷ. ഇതില്‍ 12 മാർക്ക് നേടാത്തവരുടെ പട്ടിക ക്ലാസ് ടീച്ചർ ഏപ്രില്‍ 5-ന് തയ്യാറാക്കും. പഠനപിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ഏപ്രിൽ ആറിനും ഏഴിനുമായി ചേരും. തുടർന്ന്, ഏപ്രില്‍ എട്ട് മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നല്‍കും. രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരിശീലനം. 25-ന് വീണ്ടും പരീക്ഷനടത്തി 30-ന് ഫലം പ്രഖ്യാപിക്കും. മിനിമം മാർക്ക് നിബന്ധന അടുത്തവർഷം ഒൻപതിലും തൊട്ടടുത്തവർഷം പത്തിലും നടപ്പാക്കും. അധ്യാപകർക്ക് വേനലവധിക്കാലത്ത് അഞ്ച് ദിവസത്തെ പരിശീലനംനല്‍കും. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അധ്യയനവർഷം തുടങ്ങുന്നതിന് മുൻപ് പൂർത്തിയാക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights