എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രില്‍ മൂന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ട മൂല്യനിർണയം ഏപ്രില്‍ മൂന്ന് മുതല്‍ 11 വരേയും, രണ്ടാം ഘട്ടം 21 മുതല്‍ 26 വരെയും നടത്തും. പരീക്ഷാ ഭവനില്‍ ഉള്‍പ്പെടെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. എസ്‌എസ്‌എല്‍സിക്ക് പുറമേ ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി (എച്ച്‌ഐ), ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) പരീക്ഷകളുടെ മൂല്യനിർണയവും ഇതേ ദിവസങ്ങളിലാണ് നടക്കുക. ഹയർസെക്കൻഡറി മൂല്യ നിർണയത്തിനായി 89 ക്യാമ്പുകളാണ് സജീകരിച്ചിട്ടുള്ളത്. 24000 അധ്യാപകരേയാണ് മൂല്യനിർണയത്തിനായി നിയോഗിക്കുക. ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം പൂർത്തിയാക്കും.
പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
