കാമുകിക്ക് വേണ്ടി കൊള്ളയടിച്ച പണം ഉപയോഗിച്ച് വീട് നിർമിച്ചയാളെ ബെംഗളൂരു പോലീസ് പിടികൂടി. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിർമിച്ചത്.പഞ്ചാക്ഷരി സ്വാമിയെന്ന ഇയാള്‍ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.
മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ ഇയാള്‍ വിവാഹിതനാണ്. 2003 മുതല്‍ മോഷണം ആരംഭിച്ച ഇയാള്‍ 2009 ആയപ്പോഴേക്കും ഒരു പ്രൊഫഷണല്‍ മോഷ്ടാവായി മാറിയെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്ബാദനം നടത്തിയ ഇയാള്‍ക്ക് 2014-15 കാലഘട്ടത്തില്‍ ഒരു പ്രമുഖ നടിയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലില്‍ നടിക്കുവേണ്ടി കോടികള്‍ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊല്‍ക്കത്തയിലെ മൂന്ന് കോടി രൂപ ചെലവിട്ട വീട് നിർമിക്കുകയും 22 ലക്ഷം രൂപയോളം വില വരുന്ന അക്വേറിയം സമ്മാനമായി നല്‍കുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു
കർണാടകയിൽ പിടിയിലായ പ്രൊഫഷണൽ മോഷ്ടാവ് പ്രമുഖ നടിയുടെ കാമുകൻ; കാമുകിക്കായി സമ്മാനിച്ചത് മൂന്ന് കോടിയുടെ വീടും, 22 ലക്ഷം രൂപയുടെ അക്വേറിയവും ഉൾപ്പെടെ കോടികളുടെ മുതൽ
