ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് സമ്പ്രദായം നിർത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. വാർഷിക പരീക്ഷയില്‍ ഏറ്റവും കുറഞ്ഞത് 30 ശതമാനം പോലും നേടാൻ സാധിക്കാത്ത വിദ്യാർഥികള്‍ സേ പരീക്ഷ എഴുതണം. ഏപ്രില്‍ ആദ്യ വാരത്തോടെ ഫലം പുറപ്പെടുവിച്ച് നിശ്ചിത മാർക്ക് നേടാൻ സാധിക്കാത്ത വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക ക്ലാസ് നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന് വകുപ്പുതല അധ്യാപക സംഘടന ചർച്ചയില്‍ ധാരണയായി. ഏപ്രില്‍ 25 മുതല്‍ എട്ടാം ക്ലാസുകാർക്കുള് സേ പരീക്ഷ നടപ്പിലാക്കും. ഈ വർഷം എട്ടാം ക്ലാസുകാർക്കും അടുത്ത അധ്യയന വർഷം ഒൻപതാം ക്ലാസിലും തുടർന്ന് എസ്‌എസ്‌എല്‍സിക്കും മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഏപ്രില്‍ നാലിന് മുമ്പ് എട്ടാം ക്ലാസുകാരുടെ ഫലം പുറപ്പെടുവിക്കും. തുടർന്ന് മിനിമം മാർക്ക് നേടാത്ത വിദ്യാർഥികളെ കണ്ടെത്തി ഏപ്രില്‍ എട്ട് മുതല്‍ 24-ാം തീയതി വരെ പ്രത്യേക ക്ലാസ് നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാകും ക്ലാസ്. എപ്രില്‍ 25 മുതല്‍ 28-ാം തീയതി വരെ നടത്തുന്ന സേ പരീക്ഷയുടെ ഫലം 30 പ്രഖ്യാപിക്കും. എല്ലാവരെയും പാസാക്കി വിടുന്ന ഓള്‍പാസ് സമ്പ്രദായം കേരളത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൻ്റെ നിലവാരം കുറയ്ക്കുമെന്നെന്നായിരുന്നു പൊതുതലത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നത്. തുടർന്നാണ് ഓഗസ്റ്റില്‍ എട്ടാം ക്ലാസുകാർക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുറഞ്ഞ മാർക്ക് സമ്പ്രദായം ഏർപ്പെടുത്തിയത്. നിലവിഷ എല്ലാ വിഷയങ്ങള്‍ക്കും കൂടി 30 ശതമാനം മാർക്ക് മതി പാസ് ആവാൻ. അടുത്ത അധ്യയന വർഷം മുതല്‍ ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം ലഭിച്ചാലേ പാസ് ആവുകയുള്ളൂ. 30 ശതമാനം മിനിമം മാർക്ക് എന്ന നിർദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ടു വെച്ചത്.
ഇനി ഓള്‍ പാസ് സമ്പ്രദായം ഇല്ല
