മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം. അഞ്ചു വയസുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനു പരാതി നൽകി.
ചൈൽഡ് ലൈൻ സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളർത്തിയത്.
മുടി നീട്ടി വളർത്തി, അഞ്ചുവയസ്സുകാരന് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതിപ്പെട്ട് കുടുംബം
