ഇവയാണ് ക്യാൻസറിന്റെ തുടക്കലക്ഷണങ്ങള്‍; ഈ രോഗലക്ഷണങ്ങളെ ഒരിക്കലും അവഗണിയ്‌ക്കരുത്.

എല്ലാവരേയും പേടിപ്പിയ്‌ക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താന്‍ കാന്‍സറായിരിയ്‌ക്കും, ഒന്നാംസ്ഥാനത്ത്.

തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. ഇതാണ്

തുടക്ക ലക്ഷണങ്ങള്‍.ക്യാൻസറിന്റെ
പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിയ്‌ക്കും, ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര്‍ അവഗണിയ്‌ക്കുകയും ചെയ്യും. കാന്‍സറിന്റെ ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് തുടക്കത്തില്‍ തന്നെ ഇവ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ അറിയൂ..

???? ബ്രെസ്റ്റ് കാന്‍സറിന്റെ തുടക്കം മാറിടഭാഗത്തുണ്ടാകുന്ന ചില കഴലകളിലൂടെ തിരിച്ചറിയാനാകും. അസാധാരണമായ മുഴയോ കഴലകളോ കണ്ടാല്‍ ശ്രദ്ധിയ്‌ക്കുക.

???? ശരീരം കാന്‍സറിനെ ബാക്ടീരിയ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതുകൊണ്ടുതന്ന ഇതിനെതിരെ പ്രതിരോധശേഷിയുപയോഗിയ്‌ക്കും, രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈ ഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം കാന്‍സറിന്റെ ലക്ഷണവുമാണ്.

???? മുറിവുകള്‍ പെട്ടെന്നുണങ്ങാത്തത് പ്രമേഹബാധയുടെ മാത്രമല്ല, കാന്‍സറിന്റെ തുടക്കലക്ഷണം കൂടിയാണ്.

???? മോണയിലോ നാവിലോ വായുടെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന വെളുത്ത നിറത്തിലെ മുഴകള്‍ കാന്‍സറിന്റെ മറ്റൊരു തുടക്കലക്ഷണമാണ്.

???? ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം.

???? ശോധനയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍, മലത്തില്‍ രക്തം തുടങ്ങിയവയെല്ലാം കാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

???? കാന്‍സര്‍ യൂറിനറി ബ്ലാഡര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഇതുകൊണ്ടുതന്നെ മൂത്രത്തില്‍ രക്താംശം, ഗന്ധ, നിറ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ.്

???? അസാധാരണമായുണ്ടാകുന്ന ബ്ലീഡിംഗ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശ്രദ്ധിയ്‌ക്കണം. ഇതും ചിലപ്പോള്‍ കാന്‍സറിന്റെ തുടക്കസൂചനയാകാം.

???? ശബ്ദനാളത്തിലുണ്ടാകുന്ന കാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു. ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം. ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

???? തൊണ്ട, ലംഗ്സ്, ഈസോഫാഗസ്, വയര്‍ തുടങ്ങിയ ഭാഗങ്ങളെ ബാധിയ്‌ക്കുന്ന കാന്‍സറിന്റൈ ഒരു ലക്ഷണം തുടര്‍ച്ചയായ ചുമയാണ്.

തീര്‍ച്ചയായും ഈ രോഗലക്ഷ്ണങ്ങളില്‍ ഏതെങ്കിലുമൊന്ന് കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ വിദഗ്‌ദ്ധ ചികിത്സ തേടാന്‍ വൈകിക്കരുത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights