ലോകത്തെ ഏറ്റവും ദരിദ്രനും സമ്പന്നനും തമ്മിലുള്ള പോരാട്ടവുമായി കുബേര ; ട്രെയ്‌ലർ പുറത്ത്

ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കുബേരയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.
ഒരേ സമയം തെലുങ്കിലും, തമിഴിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും റിലീസിനെത്തും. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്.

 

ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ധനുഷ് ഒരു യാചകന്റെ ഗെറ്റപ്പിലും എത്തുന്നുണ്ട്. ശേഖർ കമ്മുല സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നികേത് ബൊമ്മിയാണ്.

 

 

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ധനുഷ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് നടത്തിയ പ്രസംഗം വൈറൽ ആയിരുന്നു.

ശ്രീ വൈകുണ്ടേശ്വര സിനിമാസ് എൽ.എൽ.പി, അമിഗോസ് ക്രീയെഷൻസ് പിവിറ്റി ലിമിറ്റഡ്, എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിടെ ഗാനങ്ങളെല്ലാം ഇതിനകം ഹിറ്റ്‌ലിസ്റ്റിൽ ഇടംനേടിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights