നാളെ തീയേറ്ററുകളില്‍ കാര്‍ത്തികേയന്റെ പൂരം; രാവണപ്രഭു റീറിലീസിന് മണിക്കൂറുകള്‍ മാത്രം

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാവണപ്രഭു റീറിലീസ് നാളെ. കേരളത്തിലെ തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. അതിശക്തനായ നായകന്‍, മംഗലശ്ശേരി നീലകണ്ഠന്‍. മംഗലശ്ശേരി നീലകണ്ഠന്റെ മകന്‍ കാര്‍ത്തികേയന്റെ കഥയാണ് രാവണപ്രഭു പറയുന്നത്.രാവണപ്രഭു 4കെ മികവില്‍ എത്തുമ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും. കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയിലര്‍ മോഹന്‍ലാല്‍ ആരാധകരെ ഹരംകൊള്ളിക്കുന്നതായിരുന്നു. കാര്‍ത്തികേയന്റെ മാസ് ഡയലോഗുകളും, നീലകണ്ഠന്റെ വൈകാരിക പ്രകടനങ്ങളുമടങ്ങുന്ന ട്രെയിലര്‍ ഇതിനകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.റീറിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമകളില്‍ ഏറെ ശ്രദ്ധേയമായിരുന്നത് ഛോട്ടോ മുംബൈ ആയിരുന്നു. സ്ഫടികവും ശ്രേദ്ധേയമായി. തീയേറ്ററില്‍ തിരിച്ചടി കിട്ടിയ ദേവദൂതന്‍ 4കെ മികവോടെ വീണ്ടും പ്രദര്‍ശനത്തിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 2001ല്‍ റിലീസ് ചെയ്ത ദേവാസുരം 24 വര്‍ങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുമ്പോള്‍ അതൊരു ചരിത്രമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.മോഹന്‍ലാല്‍ എന്ന നടനെ മാസ് നായകനാക്കി മാറ്റിയ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമെന്ന നിലയില്‍ രാവണപ്രഭു വലിയൊരു ദൃശ്യവിരുന്നായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്റെ ബദ്ധശത്രുവായിരുന്ന മുണ്ടക്കല്‍ ശേഖരനുമായുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് ദേവാസുരത്തിന്റെ കഥ പുരോഗമിച്ചത്. ഒരു കൈ നഷ്ടപ്പെട്ട മുണ്ടക്കല്‍ ശേഖരനാണ് രാവണപ്രഭുവിലെത്തിയത്. ദേവാസുരത്തില്‍ സെന്റിമെന്റ്സിനായിരുന്നു പ്രാധാന്യമെങ്കില്‍ രാവണപ്രഭു കുറച്ചുകൂടി മാസായാണ് ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights