പോലീസ് കഥയുമായി വീണ്ടും ഷഹി കബീർ ; റോന്ത് ട്രെയ്‌ലർ എത്തി

ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാജി കബീർ സംവിധാനം ചെയ്യുന്ന റോന്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഷഹി കബീർ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രവും, തിരക്കഥയെഴുതിയ ഓഫീസർ ഓൺ ഡ്യൂട്ടി, ജോസഫ് എന്നെ ചിത്രങ്ങളും പോലെ റോന്തും ഒരു പോലീസ് കഥയാണ്.

 

 

ഇലവീഴാ പൂഞ്ചിറയിൽ സംവിധാനം മാത്രമായിരുന്നു ഷഹി കബീർ കൈകാര്യം ചെയ്തതെങ്കിൽ റോന്തിൽ തിരക്കഥയും ഷാഹി കബീറിന്റെ തന്നെയാണ്. ചിത്രത്തിൽ ദിലീഷ് പോത്തനെയും റോഷൻ മാത്യുവിനേയും കൂടാതെ അരുൺ ചെറുകവിൽ, സുധി കോപ്പ, കൃഷ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്‌മി മേനോൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജംഗ്ലി പിക്‌ചേഴ്‌സിന്റെയും, ഫെസ്റ്റിവൽ സിനിമാസിന്റെയും ബാനറുകളിൽ വിനീത് ജെയിൻ, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ്, അമൃത പാണ്ഡെ എന്നിവർ ചേർന്നാണ് റോന്ത് നിർമ്മിക്കുന്നത്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ മംഗലത്താണ്.

നൈറ്റ് പെട്രോളിങ്ങിനിടയിൽ രണ്ട് പോലീസ്‌കാരന്മാർ നേരിടുന്ന വെല്ലുവിളികളും അവർ നടത്തുന്ന അന്വേഷണവുമാണ് റോന്ത് പറയുന്നത്. സർവീസിലുള്ള മേലുദ്യോഗസ്ഥനും പുറകിയൊരു ഉദ്യോഗസ്ഥനും തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ശ്രദ്ധേയമായ രംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights