ചിരി പടർത്തി വിനയ് ഫോർട്ട്; ‘സംശയം’ ടീസർ എത്തി

വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം ‘സംശയം’ ടീസർ എത്തി. ഭാര്യ ഗർഭിണിയാണെന്നു സന്തോഷത്തോടെ തന്റെ അച്ഛനെ പറഞ്ഞറിയിക്കുന്ന യുവാവിനെ ടീസറിൽ കാണാം. കുഞ്ഞിന്റെ ജനനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില ‘സംശയങ്ങളും’ രസകരമായ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയാകും ‘സംശയം’

 

‘ആട്ടം’ സിനിമയ്ക്കു ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാകും. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

 

രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്. ഛായഗ്രഹണം മനീഷ് മാധവൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights