‘ഗപ്പി’ എന്ന സിനിമയിലെ ആമിനക്കുട്ടിയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നന്ദന വർമ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
പല നിറങ്ങളിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നന്ദന സ്വിം സ്യൂട്ടിൽ പൂളിലേക്ക് ഇറങ്ങുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സൗത്ത് ഗോവയിലേക്ക് യാത്ര പോയതിന്റെ വിശേഷ ചിത്രങ്ങളാണ് നന്ദന സമൂഹമാധ്യമങ്ങളിൽ ചേർത്തത്. അവിടെനിന്നും കഴിച്ച ഇഷ്ട ഭക്ഷണങ്ങളുടെ ചിത്രവും, ഓരോ ദിവസവും അണിഞ്ഞ വസ്ത്രങ്ങളുടെ ചിത്രങ്ങളും അടികുറിപ്പില്ലാതെയാണ് നന്ദന പങ്കുവച്ചത്.
ബാലതാരമായി മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നന്ദന വര്‍മ. അയാളും ഞാനും തമ്മില്‍, 1983, മിലി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക് മുതലായ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി നന്ദന എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.









