നടി രശ്മിക മന്ദാനയക്കും നടൻ വിജയ് ദേവരകൊണ്ടയ്ക്കും വൻ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ഇരുവരടെയും ദീപാവലി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പോസ്റ്റിനേക്കാളും സോഷ്യൽ മീഡിയൽ തരംഗം കുറിക്കുന്നത് ഇരുവരും പ്രണയത്തിലാണ് എന്നുള്ള കിംവദന്തിയാണ്. ഇരുവരും പ്രണയത്തിലാണ് എന്നുള്ള ഗോസിപ്പുകൾ വളരെ ശക്തമാണ്. ഇതിന് കൂടുതൽ ദൃഡമാക്കുന്നതായിരുന്നു ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷം.രശ്മിക മന്ദാന ഹൈദരാബാദിൽ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ രശ്മിക തന്നെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ വൈറലായ പോസ്റ്റ് 2.5 ദശലക്ഷത്തിലധികം ലൈക്കുകൾ നേടി. അതേ സമയം വിജയ് ദേവരകൊണ്ടയും ദീപാവലി ആഘോഷ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളുടെ പശ്ചാത്തലം ഒന്നാണ് എന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.
വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പമായിരുന്നു രശ്മികയുടെ ഇത്തവണത്തെ ദീപാവലി ആഘോഷമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പ്രേക്ഷകരെ അധികം ആകുലരാക്കാതെ നടി തന്നെ ഇക്കാര്യം പറയാതെ പറഞ്ഞു. തന്റെ ദീപാവലി ചിത്രങ്ങൾ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണെന്ന് രശ്മിക ഒരു കമന്റിൽ പറഞ്ഞിരുന്നു . ഇതോടെ ആരാധകർക്ക് വൻ സന്തോഷമാണ് ആയിരിക്കുന്നത്. രണ്ട് കുടുംബങ്ങളും സമ്മതിച്ച സ്ഥിതിക്ക് തങ്ങൾക്കായി പ്രണയം വെളിപ്പെടുത്തൂ എന്നാണ് രണ്ടുപേരുടെയും ആരാധകർ കുറിക്കുന്നത്.
ദീപാവലി ആഘോഷിച്ചത് ഒന്നിച്ച് ; രണ്ട് കുടുംബങ്ങളും സമ്മതിച്ചു ; വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം പറയാതെ പറഞ്ഞ് രശ്മിക മന്ദാന
