വിശ്വാസിസാഗരമായി നിളാതീരം; അമ്മവീട്ടിൽനിന്ന് സമ്മാനങ്ങളെത്തി; ഉള്ളംതുളുമ്പി നിള

തിരുനാവായ: കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു നടക്കുന്ന മഹാമാഘ മഹോത്സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. ചൊവ്വാ ഴ്ച രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ)യോടെയാണ് തുടക്കം. ഇതുൾപ്പെടെയുള്ള വിശേഷ പൂജകൾ കഴിഞ്ഞാൽ സന്ന്യാസി മാരും ഭക്തരുമെല്ലാം ചേർന്ന് നടത്തുന്ന അമൃതസ്നാനം മാഘമാത്സവത്തിന്റെ പ്രധാനചടങ്ങാണ്. വിശ്വാസികൾ സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ഭണ്ഡാര’ എന്ന ചടങ്ങിനുശേഷം പങ്കെടുക്കുന്ന മുഴുവൻ പേർക്കും അന്നപ്രസാദം നൽകും. സന്ധ്യക്കുള്ള നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിക്കും.തൈപ്പൂയദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേ ശ്വരൻ നമ്പൂതിരിപ്പാട് കാർമിക ത്വംവഹിച്ച മഹാഗണപതിഹോമ ത്തോടെ ചടങ്ങുകൾ ആരംഭിച്ചു. രാവിലെയും വൈകീട്ടും നടന്ന കാവടിയാട്ടം, സുബ്രഹ്‌മണ്യഭക്ത രായ ആണ്ടിപ്പണ്ടാരങ്ങൾക്കുവേ ണ്ടി എന്ന സങ്കല്പത്തിൽ നടത്തിയ ആണ്ടിയൂട്ട് തുടങ്ങിയ ചടങ്ങുകൾ തൈപ്പൂയത്തിന്റെ ആധ്യാത്മികാ നുഭവം നിറച്ചു. ദേവീഭാഗവത പാ രായണം, ലളിതാസഹസ്രനാമ യജ്ഞം, ദേവീനാമജപം, ആലുവ തന്ത്രവിദ്യാപീഠം അധ്യക്ഷനും താന്ത്രികാചാര്യനുമായ മുല്ലപ്പള്ളി ആ ഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ച ശ്രീമഹാ ശ്രീചക്ര നവാവ രണപൂജ എന്നിവയുമുണ്ടായി.ശ്രീചക്ര നവാവരണപൂജയുടെ ഭാഗമായി മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീചക്ര നവാവരണ കൃതികൾ കാസർകോട് യോഗീശ ശർമ്മ ആലപിച്ചു. അവധിദിവസം കൂടിയായ ഞായറാ ഒന്നരലക്ഷത്തോളം ഭക്തരാണ് തിരുനാവായയിൽ എത്തിയത്. ഭക്തരെ നിയന്ത്രിക്കാൻ പോലീസും വൊളന്റിയർമാരും പാടുപെട്ടു. ഞാ യറാഴ്ചമാത്രം സംസ്ഥാനത്തെ വിവി ധജില്ലകളിൽനിന്നായി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലി ന്റെ 27 ബസുകൾ എത്തി. സ്വകാ ര്യടൂറിസ്റ്റ് ബസുകളിലും തീവണ്ടി യിലും മറ്റുവാഹനങ്ങളിലുമായി എത്തിയവർ വേറേയും. ഇന്ന് പ്രത്യേക പൂജകളും സർപ്പബലിയും

തിങ്കളാഴ്ച രാവിലെ ആറുമുതൽ പ്രത്യേക പൂജാകർമങ്ങൾ നടക്കും. തിരുനാവായയിലും പരിസരപ്രദേ ശങ്ങളിലുമുള്ള ക്ഷേത്രങ്ങളിലെ മൂർത്തികൾക്കാണ് തിങ്കളാഴ്ചത്തെ പ്രത്യേകപൂജകളിൽ പലതും. ബ്രഹ്‌മാവ്, മഹാലക്ഷ്മി, നാവാമുകു ന്ദൻ, തളി ശിവൻ, തൃപ്രങ്ങോട്ടപ്പൻ എന്നിവർക്കാണ് വിശേഷപൂജകൾ. ശബരിമല മുൻ മേൽശാന്തി അരി ക്കര സുധീർ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. രാത്രി ഏഴുമുതൽ സർപ്പബലിയും നടത്തും. കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടാ ണ് ആചാര്യൻ.മഹാമാഘ മഹോത്സവം പ്രസാദം വീട്ടിലെത്തും

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ബുക്ക് ചെയ്താൽ പ്രത്യേക പ്രസാദം വീട്ടിലേക്ക് അയച്ചുനൽ കും. 999-രൂപയാണ് നിരക്ക്. വിശേഷപ്രസാദം ഓൺലൈനായി ബുക്ക് ചെയ്യാൻ mahamagham.com സന്ദർശിക്കുക.

അമ്മവീട്ടിൽനിന്ന് സമ്മാനങ്ങളെത്തി; ഉള്ളംതുളുമ്പി നിള

തിരുനാവായ: അമ്മവീട്ടിൽനിന്ന് കൊണ്ടുവന്ന സമ്മാനങ്ങൾ കിട്ടിയപ്പോൾ നിളയുടെ ഉള്ളം തുളുമ്പിയിരിക്കണം. വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിലെത്തിയ എല്ലാ പെൺമക്കളെയുംപോലെ! ഉടുക്കാനുള്ള മനോഹരമായ പട്ടും മാലകളും വാസനദ്രവ്യങ്ങളും പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി നിളയുടെ പെണ്മനസ്സിനെ മോഹിപ്പിക്കുന്നതെല്ലാം തിരുമൂർത്തിമലയിൽനിന്നെത്തിയ തായ് വീട്ടുകാരുടെ സംഘം കൊണ്ടുവന്നിരുന്നു.തായ് വീട്ടുസീർ’ എന്നപേരിൽ തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന ആചാരത്തെ ഓർമ്മിപ്പിക്കുന്ന ചടങ്ങാണ് മഹാമാഘമഹോത്സവത്തിൽ ഞായറാഴ്ച നടന്നത്. മാതൃഭവന (സീർ) വരവ് എന്നാണ് ഇതിനുനൽകിയ പേര്. വിവാഹശേഷം പെൺമക്കളെ കാണാൻ ഭർത്തൃവീട്ടിലേക്ക് സമ്മാനങ്ങളുമായി പോകുന്നതാണ് മാതൃഭവന സീർ. നദികളെയും സ്വന്തം പെൺമക്കളെപ്പോലെ കാണുന്നതിനാൽ തമിഴ്‌നാട്ടിൽ കാവേരീനദിക്ക് സീറുമായി പോകുന്ന കാവേരി സീർ എന്നൊരു ആചാരം ആടിമാസത്തിൽ നടക്കാറുണ്ട്. അതിനുസമാനമായാണ് നിളാസീർ നടന്നത്.

നിളയുടെ ഉദ്ഭവസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുമൂർത്തിമലയിൽനിന്ന് (തായ് വീട്ടിൽനിന്ന്) നിളയെ മകളായി സങ്കല്പിച്ച് പല സാധനങ്ങളുമായി 20-ഓളം പേരടങ്ങിയ സംഘം ഞായറാഴ്ച പതിനൊന്നരയോടെ തിരുനാവായയിലെത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ട്രഷറർ ഗണേഷ് കുമാർ, പ്രസിഡന്റ് രാമകൃഷ്ണൻ, സോണൽ സെക്രട്ടറി മഹേഷ് കുമാർ, ജില്ലാസെക്രട്ടറി രവിശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. മഹാമാഘസഭാപതി സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിൽ നാവാമുകുന്ദക്ഷേത്രത്തിനുമുന്നിൽ സീർയാത്രയ്ക്ക് സ്വീകരണംനൽകി. തുടർന്ന് യജ്ഞശാലയിൽ പ്രത്യേകപൂജകൾ നടത്തി സാധനങ്ങളെല്ലാം നിളയ്ക്കുസമർപ്പിച്ചു. പ്രത്യേകകുംഭത്തിൽ എത്തിച്ച തിരുമൂർത്തിമലയിൽനിന്നുള്ള തീർഥവും സമർപ്പിച്ചു.

അത്രി മഹർഷിയും അനുസൂയ ദേവിയും വസിച്ചിരുന്ന പുണ്യഭൂമിയായി കണക്കാക്കുന്ന സ്ഥലമാണ് തിരുമൂർത്തിമല. ബ്രഹ്‌മവിഷ്ണുശിവൻമാർക്ക് അമ്മയായി അമൃതം ഊട്ടിയ തീർത്ഥാടനകേന്ദ്രം. മൂന്ന് ദേവന്മാരും ഏകീഭവിച്ച് പരസ്പരം അഭിമുഖീകരിച്ച സ്ഥലമായും പരശുരാമന്റെ കോപംശമിച്ച പുണ്യസ്ഥലമായും തിരുമൂർത്തിമല അറിയപ്പെടുന്നു. ത്രിമൂർത്തിമാർ ഏകീഭവിക്കുന്ന ആ ഉദ്ഭവസ്ഥാനത്തെയും നിള കടലിൽച്ചേരുന്നതിനുതൊട്ടുമുമ്പുള്ള ത്രിമൂർത്തിസംഗമസ്ഥാനമായ തിരുനാവായയെയും കൂട്ടിയിണക്കുന്ന ചടങ്ങെന്ന രീതിയിൽ ഇതിനു പ്രാധാന്യമുള്ളതായി വിശ്വാസികൾ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights