‘ഒളിക്യാമറ ദൃശ്യം പകർത്തി, പണം ചോദിച്ചു ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം

ബെംഗളൂരു : ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നടിയുടെ പരാതിയിൽ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു.ഫെബ്രുവരി ഏഴിനു സ്റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള കാഴ്ചകളാണ് രഹസ്യമായി പകർത്തിയതെന്ന് താരം പരാതിയിൽ പറയുന്നു. ചിത്രീകരിച്ച വിഡിയോയുടെ ഒരു ഭാഗം സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം നൽകിയില്ലെങ്കിൽ പൂർണ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 13നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights