വയനാട് മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ശശിയും പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് സംയുക്തമായി ഇന്ന് 25.01.25 ന് പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചു നടത്തിയ വാഹന പരിശോധനയില്‍ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ടുവന്ന 3093900 രൂപ (മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരം രൂപ) കണ്ടെടുത്തു.ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ മുഹമ്മദ് സാമ്‌റിന്‍,മുഹമ്മദ്,നല്ലൂറമ്മല്‍ വീട് കൊടുവള്ളി എന്നയാളില്‍ നിന്നാണ് പണം പിടികൂടിയത്.പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.
പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി കെ, ബാബു വി, രഞ്ജിത്ത് സി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഷാദ് പി എസ്, റഷീദ് കെ എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. പിടികൂടിയ തുക എക്‌സൈസ് വകുപ്പ് തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറും.









