വനാട്ടില്‍ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

 

അമ്പലവയല്‍: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടല്‍മാട് കമ്പാളകൊല്ലി, കൊച്ചുപുരക്കല്‍ വീട്ടില്‍ വെട്ടാളന്‍ എന്ന അബിന്‍ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ പ്രകാരം ഒരു വര്‍ഷം തടവില്‍ കഴിയണം. ചൊവ്വാഴ്ച രാത്രി മീനങ്ങാടി 54 ല്‍ വെച്ചാണ് അമ്പലവയല്‍ പോലീസ് ഇയാളെ പിടികൂടിയത്.

അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ വളശ്ശേരിയില്‍ വീട് കയറി ആക്രമണം നടത്തി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലുംസ് മേപ്പാടി സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലും, ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. അമ്പലവയല്‍ എസ് എച്ച് ഓ രാംകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശശി, പ്രഭാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിധിന്‍, അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണ്

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights