വാലന്റൈൻസ് ഡേയിലെ “Strangers Party” യിൽ എക്സൈസ് റെയ്ഡ്: മെത്താംഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ; എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി , എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു. ജി എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ , റെയിഞ്ച് സംഘങ്ങൾ സംയുക്തമായി മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നുകളായ മെത്താംഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ചെന്നൈ കോടമ്പാക്കം സ്വദേശി രാജേഷ് (30 ) , താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി വരുവിൻകാലായിൽ വീട്ടിൽ ഷമീം .വി.എം (35 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ‘തത്ത്വ പരിഹാര’ എന്ന ഹോം സ്റ്റേയിൽ വച്ച് ഇൻസ്റ്റാഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച് വാലന്റൈൻസ് ഡേയിൽ Strangers Party നടത്തിവരുകയായിരുന്നു.
സ്ട്രെയ്ഞ്ചേഴ്സ് പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചും സംഘാടകരെ കുറിച്ചും ഹോംസ്റ്റേ ഉടമസ്ഥരെ കുറിച്ചുമുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി , മുഹമ്മദ്മുസ്തഫ.റ്റി, മുനീറ.പി.കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights