വീട്ടിലെ ഗ്യാസ് സിലിന്‍ഡറിന് തീ പിടിച്ചു

പനമരം: പനമരം പഞ്ചായത്ത് ചെറുകാട്ടൂര്‍ കുന്ന് അനില്‍ എന്നയാളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതിനാല്‍ വന്‍ അപകടത്തില്‍ നിന്നും ആണ് കുടുംബം രക്ഷപെട്ടത് ഫയര്‍ സ്‌റ്റേഷനില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ മാനന്തവാടിയില്‍ നിന്നും ഒരു യൂണിറ്റ് അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ എത്തി വെള്ളം പമ്പ് ചെയ്ത് സിലിണ്ടറിലെ തീ അണക്കുകയും സിലിണ്ടര്‍ തണുപ്പിക്കുകയും ചെയ്തതിനു ശേഷം സിലിണ്ടര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു മറ്റ് അപകടസാധ്യതകള്‍ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തിയാ ശേഷം ആണ് അഗ്‌നി രക്ഷാ യൂണിറ്റ് മടങ്ങിയത് സ്‌റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ് )സെബാസ്റ്റ്യന്‍ ജോസഫ്, അസി സ്‌റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ് ) ഒ ജി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights