ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം; മറ്റ് വ്യവസ്ഥകള്‍ ഇങ്ങനെ

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഉത്തരവിറക്കി. മുന്‍പ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ പാന്‍ കാര്‍ഡ് ലഭിക്കുമായിരുന്നു.പുതിയ ചട്ടം അനുസരിച്ചാണ് പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്.

ടാക്സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനും ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൂടി ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരമെന്ന് വിദഗ്ധര്‍ പറയുന്നു. നികുതി വെട്ടിപ്പ് തടയാന്‍ ഇത് ഏറെ സഹായകമാകുമെന്നും അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ ആ കാര്‍ഡുകള്‍ അസാധുവാക്കും. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് അവസാന തീയതി.

വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുക എന്ന ലക്ഷ്യം കൂടിയാണ് ഈ ഉത്തരവിന് പിന്നില്‍. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, 10,000 രൂപ പിഴ ചുമത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights