അമേരിക്കന്‍ ഇതിഹാസ സംഗീതജ്ഞന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു
വാഷിങ്ടണ്‍: ഇതിഹാസ അമേരിക്കന്‍ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. മൈക്കല്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 70 വര്‍ഷത്തെ കരിയറില്‍ 28 ഗ്രാമി അവാര്‍ഡുകളാണ് ക്വിന്‍സി ജോണ്‍സ് നേടിയത്. ഞായറാഴ്ച രാത്രി കാലിഫോര്‍ണിയയിലെ ബെല്‍ എയറിലെ വസതിയിലാണ് ക്വിന്‍സി ജോണ്‍സിന്റെ മരണം. കുടുംബത്തിന് അവിശ്വസനീയമായ നഷ്ടമാണെന്നും അദ്ദേഹത്തെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ലെന്നും കുടുംബം പ്രതികരിച്ചു.
1990 ലെ ബാക്ക് ഓണ്‍ ദി ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെ ആറ് ഗ്രാമി അവാര്‍ഡുകള്‍ ആണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതുള്‍പ്പെടെ 28 ഗ്രാമി അവാര്‍ഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്ന് തവണ പ്രൊഡ്യൂസര്‍ ഓഫ് ദി ഇയര്‍ ബഹുമതി ലഭിച്ചു. മൈക്കല്‍ കെയ്ന്‍ അഭിനയിച്ച 1969 ല്‍ പുറത്തിറങ്ങിയ ദി ഇറ്റാലിയന്‍ ജോബ് എന്ന് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയും അദ്ദേഹമാണ്. മൈക്കല്‍ ജാക്‌സണുമൊന്നിച്ച് 1979ല്‍ സോളോ ആല്‍ബമായ ഓഫ് ദവാള്‍ നിര്‍മിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ ജനപ്രീതി നേടിയത്. ക്യു എന്ന പേരുള്ള ആത്മകഥ പുറത്തിറങ്ങുന്നത് 2001ലാണ്. ഇതിന്റെ ഓഡിയോ പതിപ്പിന് 2002ല്‍ മികച്ച സ്‌പോക്കണ്‍ വേഡ് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ വിവാഹിതനായ അദ്ദേഹത്തിന് ആണ് പെണ്‍മക്കളും ഒരു മകനുമുണ്ട്.
Advertisements
Advertisements
Advertisements