ഭാര്യാമാതാവിനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നീണ്ടൂർ സ്വദേശിയായ പ്രതിയെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അതിൽ 65,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ കോടതിയിൽ ഹാജരായി.
ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതിയ്ക്ക് 18 വർഷം കഠിനതടവ്








