എക്സൈസ് റെയിഡില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി

മണിയങ്കോട്: കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷര്‍ഫുദ്ദീന്‍.ടി യും സംഘവും കല്‍പ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡില്‍ വാടക വീട്ടില്‍ നിന്നും വന്‍ ഹാന്‍സ് ശേഖരം പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നമായ 6390 പാക്കറ്റ് ഹാന്‍സ് ആണ് കണ്ടെടുത്തത്.
കമ്പളക്കാട് സ്വദേശി അട്ടശ്ശേരി വീട്ടില്‍ അഷ്റഫ് എ.കെ (39) എന്നയാളാണ് ഹാന്‍സ് സൂക്ഷിച്ചുവച്ചത്. 6 ചാക്കുകളിലായി സൂക്ഷിച്ച 150 ഓളം കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.ഇയാള്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജിപോള്‍, പ്രണവ് എസ്.എല്‍ എന്നിവര്‍ പങ്കെടുത്തു.ഹാന്‍സ് വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights