യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സൂചന

വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) ആണ് മരിച്ചത്. ആന പറമ്പിൽ ഇറങ്ങിയതറിഞ്ഞ് തുരത്താനായി കഴിഞ്ഞ രാത്രി 9. 45 ഓടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ സഹോദരങ്ങളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പറമ്പിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രജീവിനെ കണ്ടെത്തിയ സ്ഥലത്ത് കാട്ടാനയുടെ കാൽ പാടുകളും ഉണ്ട്. ഈ ഭാഗത്ത് നിന്ന് കാട്ടാനയുടെ ചിഹ്നം വിളി കേട്ടതായും നാട്ടുകാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights