പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. വയനാട്ടില്‍ PMAY (G), PMJANMAN പദ്ധതികള്‍ പ്രകാരം അനുവദിച്ച ഫണ്ടുകള്‍ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. PMAY (G) പ്രകാരം യഥാക്രമം 6.13 കോടിയും PMJANMAN പ്രകാരം 2.95 കോടി രൂപയും കുടിശ്ശികയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. PMJANMAN സ്‌കീമിലെ ഈ കാലതാമസം, പ്രത്യേക ദുര്‍ബല ആദിവാസി വിഭാഗ ഗുണഭോക്താക്കളില്‍ പലര്‍ക്കും താല്‍ക്കാലിക കൂടാരങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കിയതായും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിച്ചു.

PMFBY സ്‌കീമിന് കീഴില്‍ രജിസ്‌ട്രേഷനായി നല്‍കിയിട്ടുള്ള പോര്‍ട്ടലിലെ സമയപരിധി സംബന്ധിച്ച് പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. വയനാട് നിയോജകമണ്ഡലത്തില്‍ അടുത്തിടെ നടന്ന ദിശാ യോഗത്തില്‍, റാബി സീസണില്‍ PMFBY പോര്‍ട്ടല്‍ 15 ദിവസത്തേക്ക് മാത്രമേ തുറന്നിട്ടുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിസിച്ചിരുന്നു. പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുറവായതിനാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ വയനാട്ടിലെ നിരവധി കര്‍ഷകര്‍ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മതിയായ സമയം ലഭിക്കാത്തതിനാല്‍ ഏറ്റവും ദുര്‍ബലരായ കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാന്‍ കഴിയുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അമിത മഴ തുടങ്ങിയ ബുദ്ധിമുട്ട് കാരണം വയനാട് നിയോജകമണ്ഡലത്തിലെ കാപ്പി കര്‍ഷകര്‍ വ്യാപകമായ വിളനാശം നേരിടുന്നതായും PMFBY-യില്‍ കാപ്പി കൃഷിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ ധരിപ്പിച്ചിട്ടുള്ളതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. PMGSY-യുടെ കീഴിലുള്ള അച്ചൂര്‍ പാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ വരുന്ന കാലതാമസത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രിയങ്ക ഗാന്ധി എം.പി. മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights