എല്ലാം തീരുമാനമായെന്ന് വിഡി സതീശന്‍; ധാരണയായില്ലെന്ന് പിജെ ജോസഫ്; സീറ്റുകള്‍ വച്ചുമാറുന്നതില്‍ ചര്‍ച്ച

സീറ്റ് വെച്ചുമാറുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസിന്റെ നിര്‍ണായക ചര്‍ച്ച. ആലുവ പാലസില്‍ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുത്തു. ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ചു. (V.D. Satheesan – P.J. Joseph discussion in Aluva)വിഡി സതീശന്‍, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഏറ്റുമാനൂര്‍ സീറ്റിലാണ് തര്‍ക്കം. ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയാകാതിരുന്നത് ഏറ്റുമാനൂര്‍ സീറ്റിലാണ്. സീറ്റ് വിട്ടു നല്‍കണമെന്ന് ആവശ്യം കേരള കോണ്‍ഗ്രസ് നിരസിച്ചു. നാളെ രാവിലെ പ്രഖ്യാപനം ഉണ്ടാകും.അരമണിക്കൂര്‍ ചര്‍ച്ച ചെയ്തുവെന്നും എല്ലാം തീരുമാനമായെന്നും വിഡി സതീശന്‍ പറഞ്ഞു. നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. നമ്മള്‍ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നല്ലേ പറഞ്ഞത്. ലീഗും കേരളാ കോണ്‍ഗ്രസുമായിട്ടുള്ള എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായി – അദ്ദേഹം പറഞ്ഞു.

എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പ്രതീക്ഷയെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തും എന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകള്‍ ഏറ്റെടുക്കാനുള്ള നീക്കം നടക്കില്ലെന്ന് മോന്‍സ് ജോസഫ് നേരത്തെ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. 10 സീറ്റുുകള്‍ തന്നെ വേണമെന്നും ആവശ്യപ്പെട്ടു. ആദ്യം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ് കടുത്ത നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. 10 സീറ്റുകള്‍ എന്നത് കേരള കോണ്‍ഗ്രസിന്റെ അവകാശമാണ്. അത് വിട്ടു നല്‍കാന്‍ ആകില്ലെന്നും മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights