വര്‍ക്കല: റഷ്യന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശിയായ അനസിനെയാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വര്‍ക്കല ക്ലിഫിന് സമീപം വെച്ചാണ് റഷ്യന്‍ സ്വദേശിയായ യുവതിക്ക് നേരെ പ്രതി അതിക്രമം നടത്തിയത്. യുവതിയെ തടഞ്ഞുനിര്‍ത്തി കടന്നുപിടിക്കുകയും പരസ്യമായി നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി വര്‍ക്കല പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിന്നു.
പ്രതിയെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് സംഘം പിന്തുടര്‍ന്ന് അതിസാഹസികമായാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പിടിയിലായ അനസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. വര്‍ക്കല, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി മോക്ഷണം, പിടിച്ചുപറി, ആക്രമണം തുടങ്ങി മുപ്പത്തിയെട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.









