പ്രിയപ്പെട്ട വിജയ്, ജനങ്ങളുടെ വിശ്വാസം വലിയൊരു ബഹുമതിയാണ്’; നടന് ആശംസകളുമായി മോഹൻലാൽ

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം കാഴ്ചവച്ച നടൻ വിജയ്‌ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ)ത്തിനും അഭിനന്ദനങ്ങളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയ്‌യ്ക്ക് ആശംസകൾ നേർന്നത്. നേരത്തെ തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി പ്രമുഖർ വിജയ്‌യെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.രാഷ്ട്രീയ സേവനത്തിലേക്ക് ഇറങ്ങുന്ന തന്റെ സുഹൃത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ടാണ് മോഹൻലാലിന്റെ കുറിപ്പ്. ‘‘പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്.സേവനത്തിന്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു,’’ മോഹൻലാൽ കുറിച്ചു. നടൻ മമ്മൂട്ടിയും വിജയ്‌യെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights