വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

കാസര്‍കോട്: കുമ്പളയില്‍ പ്രതിശ്രുത വരന്റെ വിയോഗത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂര്‍ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലയുമായി വിവാഹം തീരുമാനിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മണി ഒരു മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തന്റെ മൃതദേഹം മണിയുടെ അരികില്‍ സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights