കോഴിക്കോട്: വേനൽ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്നു. ഇടിമിന്നലിൽ നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമർ തകർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് നിസാര പരിക്കേറ്റു.വൈകീട്ടോടെയാണ് സംഭവം. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികൾ ചത്തതായും റിപ്പോർട്ടുണ്ട്. പരിസത്തെ വീടുകളിലും കോഴികൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങള്‍ ചത്തു വീണു. ഇടിമിന്നലിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കോഴിക്കോടിനെ വിറപ്പിച്ച് വേനൽമഴ, ഇടിമിന്നലിൽ വീടിൻറെ ചുമർ തകർന്നു; വളർത്തു മൃഗങ്ങൾ ചത്തു








