ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരാണ്. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. പിന്നീട് ബിഗ് ബോസിലെത്തിയതോടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആദിലയും നൂറയും. ഇരുവരുടേയും റീലുകളും വ്‌ളോഗുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഈയ്യടുത്ത് ബിസിനസ് രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് ആദിലയും നൂറയും. ഇതിനിടെ ആദിലയുടേയും നൂറയുടേയും വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്.തങ്ങളുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കടന്നു കയറിയ പാപ്പരാസിയ്ക്ക് ആദില നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നു ആദിലയും നൂറയും. താരങ്ങളുടെ പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓടിയെത്തി. ബൈറ്റ് എടുക്കാനായി പാപ്പരാസികള്‍ തിക്കും തിരക്കും കൂട്ടിയതോടെ ആദില പ്രതികരിക്കുകയായിരുന്നു.’എന്നാല്‍ പിന്നെ എന്റെ തോളത്ത് കയറി ഇരിക്ക് എല്ലാവരും’ എന്നാണ് ആദില പറഞ്ഞത്. ഷുഭിതയായ ആദില അവിടെ നിന്നും പോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന നൂറ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് ആദിലയ്ക്ക് പിന്തുണുമായെത്തിയത്.കിട്ടിയോ, ഇല്ല ചോദിച്ച് വാങ്ങിയെന്നാണ് കമന്റുകള്‍. വ്യക്തികളുടെ സ്വകാര്യതയുടേയും പേഴ്‌സണല്‍ സ്‌പേസിന്‍റേയും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പാപ്പരാസികളോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
‘എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്’; പാപ്പരാസികളെ പറപ്പിച്ച് ആദില,









