ഓപ്പറേഷന്‍ തണ്ടര്‍; തിരുവനന്തപുരത്ത് ലഹരിയുമായി രണ്ട്‌പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്,ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്.നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. വിനോദ സഞ്ചാരികളേയും സ്‌കൂള്‍ കുട്ടികളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം ഓപ്പറേഷന്‍ തൂഫാനില്‍ ഇന്നും സംസ്ഥാനത്ത് വ്യാപക അറസ്റ്റ് നടന്നു. 24 മണിക്കൂറിനിടെ 111 പേര്‍ സംസ്ഥാനത്ത് അറസ്റ്റിലായി. 108 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. 60 ഗ്രാം MDMA ,38 കിലോ കഞ്ചാവ്, ഒന്നര ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടിച്ചെടുത്തു. ഇതുവരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2954 ആയി.ആകെ 3176 പേരാണ് ഇതുവരെ അറസ്റ്റിലായത്. ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights