ലേണേഴ്സ് : അപേക്ഷകരുടെ സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി

തിരുവനന്തപുരം:മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടര്‍ക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാന്‍ അപേക്ഷകരുടെ സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി. ഓഫീസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടര്‍മാരുടെ മേല്‍ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എം.വി.ഡി. ലീഡ്സ് മൊബൈല്‍ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖംതിരിച്ചറിയല്‍ സംവി ധാനം ഇതിലുണ്ട്.ലേണേഴ്സ് ലൈസന്‍സിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ മൂന്നുമാസത്തേക്ക് ആഴ്ച യില്‍ അഞ്ചുദിവസം ലേ ണേഴ്സ് ടെസ്റ്റ് നടത്തും.

അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുദിവസത്തിനുള്ളില്‍ ടെസ്റ്റിന് അവസരം ലഭി ക്കാനാണ് ഈ മാറ്റം. ്രൈഡവിങ് ടെസ്റ്റിന് അപേ ക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തിനുള്ളിലും തോറ്റ വര്‍ക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭി ക്കുന്ന വിധത്തില്‍ ക്രമീകരിക്കാനാണ് ശ്രമം.

കാത്തിരിപ്പ് ഒഴിവാക്കാന്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടര്‍ക്ക് ഒരു ദിവസം 40നുപകരം 50 ടെ സ്റ്റുകള്‍ നടത്താനും അനുമതി നല്‍കി. മൂന്നുമാ സത്തേക്ക് എല്ലാ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ് നടത്തും. പ്രതിദിന ്രൈഡവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണ വും പുനഃക്രമീകരിച്ചു.

28 പുതിയ അപേക്ഷകര്‍ക്കും 20 പരാജയപ്പെട്ടവര്‍ക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വി ദ്യാര്‍ഥികള്‍ക്കും അവസരം നല്‍കും. മേല്‍നോ ട്ടം വഹിക്കാന്‍ ഇന്‍സ്പെക്ടര്‍മാരില്ലെങ്കില്‍ എന്‍ ഫോഴ്സസ്മെന്റില്‍ നിന്ന് നിയോഗിക്കാനും ട്രാന്‍ സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights