ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ദേവരയില്‍ പ്രധാന വേഷത്തില്‍ ഷെയ്ന്‍ ടോം ചാക്കോയും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സെയ്ഫ് അലിഖാന്‍, ജാന്‍വി കപൂര്‍ തുടങ്ങിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. ജൂനിയര്‍ എന്‍ടിആറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കുറിപ്പിലാണ് അടുത്ത ചിത്രത്തെ പറ്റി ഷെയ്ന്‍ വെളിപ്പെടുത്തിയത്. ജനതാ ഗ്യാരേജിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ കൊരട്ടാല ശിവ സഖ്യം ഒന്നിക്കുന്ന ചിത്രം ആക്ഷന്‍ സിനിമയായാണ് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാന്‍വി കപൂറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര.
ദേവരയിൽ ജൂനിയർ എൻടിആറിനൊപ്പം സെയ്ഫ് അലിഖാനും കൂടെ ഷെയ്ൻ ടോം ചാക്കോയും
