ന്യൂഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ ഈ മാസം 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കാനാവുക. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.
ആധാര്‍ സൗജന്യമായി പുതുക്കാം; സെപ്റ്റംബര്‍ 14 വരെ സമയം
