വന്യമൃഗ ശല്യത്തിന് എതിരെ പ്രതിഷേധറാലിയും നിൽപ്പ്സമരവും ഇന്ന്
മാനന്തവാടി വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംസിഎ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേയസ്,എംസിവഎം, സിഎംഎഫ് എന്നിവയുടെ സഹകരണത്തോടെ 2025 ഫെബ്രുവരി 27ന് വൈകുന്നേരം 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ റാലിയും നിൽപ്പ് സമരവും സംഘടിപ്പിക്കും.പൊതു വിഷയം എന്ന ഗൗരവം ഉൾക്കൊണ്ടുകൊണ്ട് എല്ലാ ഇടവകകളിൽ നിന്നും അംഗങ്ങൾ ഇന്ന് 27 ന് വ്യാഴം വൈകുന്നേരം 4:30 ന് മാനന്തവാടി സെൻറ് തോമസ് മലങ്കര കത്തോലിക്ക ദേവാലയ അംഗണത്തിൽ ഒത്തുചേരും എന്ന് സംഘാടകർ അറിയിച്ചു.
വന്യമൃഗ ശല്യത്തിന് എതിരെ പ്രതിഷേധറാലിയും നിൽപ്പ്സമരവും ഇന്ന്
