കോഴിക്കോട്: യുട്യൂബര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പേളി മാണി അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ചയാണ് 13 യുട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പലരും രണ്ട് കോടി രൂപ വരെ ആദായ നികുതി അടയ്ക്കാനുണ്ട്. ചിലര്‍ നാളിത് വരെ ഒരു രൂപ പോലും നികുതി അടച്ചിട്ടില്ലെന്നും റെയ്ഡില്‍ കണ്ടെത്തി.
ഇവര്‍ക്ക് യുട്യൂബ് വരുമാനത്തിന് പുറമേ ഉദ്ഘാടനങ്ങളിലൂടെയും വിദേശയാത്രയിലൂടെയും മറ്റും പണം ലഭിക്കുന്നുണ്ട്. ഗാഡ്ജറ്റുകളും വിലകൂടിയ വാഹനങ്ങളും പോലും പലര്‍ക്കും കമ്പനികള്‍ സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും നികുതി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.
ഇത്തരത്തില്‍ നികുതി അടയ്ക്കണമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് റെയ്ഡിനിടെ പലരും പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രമുഖ യുട്യൂബര്‍മാര്‍ക്കും നോട്ടീസ് അയയ്ക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.