ഓഗ്മെന്റഡ് റിയാലിറ്റി സാധ്യമാക്കുന്ന ആപ്പിളിന്റെ വിഷന്‍ പ്രോ ഹെഡ്സെറ്റ് അവതരിപ്പിച്ചു. മുഖത്തിന് തൊട്ടുമുന്നില്‍ 100 അടി വലിപ്പമുള്ള സ്ക്രീനില്‍ സിനിമ തിയേറ്ററിലെ കാഴ്ചാനുഭവം ആസ്വദിക്കാന്‍ സാധിക്കുന്നതടക്കം നിരവധി വമ്പന്‍ ഫീച്ചറുകളടങ്ങുന്നതാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന വിഷന്‍ പ്രോ. മുഖത്തിന് തൊട്ട് മുന്നില്‍ 100 അടിവരെ വലിപ്പത്തില്‍ ദൃശ്യാനുഭവം സാധ്യമാകുമെന്നതാണ് വിഷന്‍ പ്രോയുടെ പ്രധാനഫീച്ചര്‍. ഈ സൗകര്യം നിങ്ങള്‍ എവിടെയിരിക്കുമ്പോഴും ആസ്വദിക്കാം. അതേസമയം സ്ഥലബോധം നഷ്ടമാവുകയുമില്ല.
Advertisements
ഇരുകണ്ണുകള്‍ക്കും 4കെ റെസല്യൂഷനാകും ലഭ്യമാവുക. ഗെയിമിങ്ങിനും ബ്രൗസിങ്ങിനുമെല്ലാം മറ്റൊരു മാനം തന്നെ നല്കാന് വിഷന്‍ പ്രോ കാരണമാകും. ഇരട്ട ബില്‍റ്റ് ഇന്‍ സ്പീക്കറുകള്‍ ഉള്ളതിനാല്‍ മികച്ച ശ്രവണാനുഭവവും വിഷന്‍ പ്രോ നല്‍കും. ഇത് കൂടാതെ മാക് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് 13 ഇഞ്ച് സ്ക്രീന്‍ കൂറ്റന്‍ ഡിസ്പ്ലെയാക്കി മാക് ഉപയോഗിക്കാന്‍ സാധിക്കും. യഥാര്‍ഥ ലോകവും ഡിജിറ്റല്‍ ലോകവും തമ്മിലുള്ള ബ്ലെന്‍ഡാണ് വിഷന്‍ പ്രോ സാധ്യമാക്കുക. 3ഡി അനുഭവത്തില്‍ സിനിമകളും വീഡിയോകളും കാണാാനും ഇത് ഉപയോഗിക്കം. വിഷന്‍ ഒ എസ് ഉപയോഗിച്ച് കണ്മുന്നില് തന്നെ ആപ്പുകളുടെ ഒരു ലോകവും ഉപഭോക്താവിന് കാണാനാകും. സ്പേഷ്യല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് ആപ്പിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഫെയ്സ്ടൈം വെഡിയോ കോളുകള്‍ നടത്തുമ്പോള്‍ സ്ക്രീന്‍ എവിടെ വേണമെങ്കിലും വെര്‍ച്വലായി വെക്കാം. നൂറിലേറെ ആപ്പിള്‍ ആര്‍ക്കൈയ്ഡ് ഗെയിമുകളും ലഭ്യമാകും. ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷന്‍ പ്രോ. ചുറ്റുമുള്ള കാഴ്ചകള്‍ റെക്കോര്‍ഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. 3 ലക്ഷം രൂപയാണ് വിഷന്‍ പ്രോയുടെ പ്രാരംഭവില.
Post Views: 4 പുതുവർഷം പിറക്കുമ്ബോള്‍, ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ് നാം? സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച് പലപ്പോഴും നാം ബോധവാന്മാരല്ല. പ്രത്യേകിച്ച് പാസ്വേഡുകളുടെ കാര്യത്തില്‍. ദുർബലമായ പാസ്വേഡുകള് ഉപയോഗിക്കുന്നവരുടെ […]
Post Views: 7 ഓള് ഇന്‍ ഓള് ആപ്പായി എക്സിനെ മാറ്റിയെടുക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ട്വിറ്ററിനെ എക്സ് എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം, മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്ക്കിംഗ് മുതല്‍ പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍ വരെയുള്ള നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പ്ലാറ്റ്ഫോമിനെ സൂപ്പര്‍-ആപ്പാക്കി […]
Post Views: 11 ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ. നിലവിൽ ചൊവ്വയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെർസെവറൻസ് റോവറാണ് സ്വമേധയാ സഞ്ചരിച്ചത്. ഭൂമിയിൽ നിന്നും നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ആശ്രയിക്കാതെയാണ് റോവർ ചലിച്ചത്. പാറക്കെട്ടുകൾക്കിടയിലൂടെ റോവർ സ്വമേധയാ സഞ്ചരിക്കുന്നതിനായി സ്മാർട്ടുകൾ ഉപയോഗിക്കുകയായിരുന്നു. ആറ് […]