ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടെസ്റ്റ് നായകസ്ഥാനം രോഹിത് ഒഴിയണമെന്ന് ഇന്ത്യന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐയും ആലോചിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടയിലാണ് തനിക്ക് താല്‍പര്യമില്ലാതെയാണ് രോഹിത് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്തത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് താല്‍പര്യമില്ലായിരുന്നു, നിര്‍ബന്ധിച്ചത് ജയ് ഷായും ഗാംഗുലിയും
