ആകാംക്ഷയുണർത്തി രാജ് ബി ഷെട്ടി നായകനാകുന്ന ‘ടോബി’ ഒരുങ്ങുന്നു

Advertisements
Advertisements

പ്രമേയത്തിലും പെർഫോമൻസിലും മേക്കിങ്ങിലും വ്യത്യസ്ത പുലർത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയിൽ തരംഗം തീർത്ത രാജ് ബി ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായ ടോബി അഗസ്‌ത്യഫിലിംസും കൂടി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി തിരക്കഥ രചിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ എൽ ചാലക്കൽ ആണ്.

Advertisements

സിനിമയുടെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്‌ ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ പ്രവീൺ ശ്രിയാനാണ്. രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും. പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നാക്കോത്ത്, സൗണ്ട് ഡിസൈൻ: ആദർശ് പാലമറ്റം, മേക്കപ്പ്: റോണക്‌സ് സേവിയർ. പിആർഒ: ശബരി

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights