ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർ കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഡൽഹി പോലീസ് സ്പെഷൽ സെൽ ആണ് രണ്ടുപേരെ പിടികൂടിയത് . വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര് , വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജന വർഷം, ജെൻഡർ, വാക്സിനടുത്ത കെ ന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ടെലിഗ്രാം ബോട്ടിൽ ലഭ്യമായി. ഇവ അപ്ലോഡ് ചെയ്തത് ഇയാളാണ് ആണെന്ന് ഡൽഹി പോലീസ് പറയുന്നു.
പ്രതികളിലൊരാളുടെ മാതാവ് ബിഹാറിൽ ആരോഗ്യ പ്രവർത്തകയാണ്. ഇവരെയും പോലീസ് ചോദ്യം ചെയ്തു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
കോവിൻ പോർട്ടലിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന ആരോപണം അടിസ്ഥാന രഹിതവും ബാലിശവുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പോർട്ടൽ പൂർണ്ണമയും സുരക്ഷിതമാണ്. വ്യക്തിഗതവിവരങ്ങൾ ചോരതിരിക്കാൻ ആവശ്യമായ സുരക്ഷാമാർഗങ്ങൾ സ്വീ കരിച്ചുണ്ട്.
ഒ.ടി.പി നൽകിയാൽ മാത്രം വിവരങ്ങൾ ലഭ്യമാക്കൂ എന്നായിരുന്നു ആരോഗ്യ മന്ത്രലയത്തിൻ്റെ വിശദീകരണം. ഇതിനിടയിലാണ് ചോർച്ചയുമായ് ബന്ധപ്പെട്ട് ഒരാളെ ഡൽഹി പോലീസ് ആ റസ്റ്റ് ചെയ്‌തത്.