തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത. മണ്‍സൂണ്‍ പാത്തി തെക്ക് ഭാഗത്ത് സ്‌ഥിതി ചെയ്യുന്നതും രണ്ട് ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണു കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്.
പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായാണ് ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നത്. മറ്റൊരു ചക്രവാതചുഴി ആന്‍ഡമാന്‍ കടലിനു മുകളിലായും സ്‌ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ മഹാരാഷ്‌ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണു കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ ഇടുക്കി ജില്ലയിലും, അഞ്ചിനു കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്‌ക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ) ലഭിക്കാന്‍ സാധ്യതയുള്ളതായിയാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലെര്‍ട്ട്
ഇന്ന്: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്
നാളെ: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
അഞ്ചിന്: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
യെല്ലോ അലെര്‍ട്ട്
ഇന്ന്: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
നാളെ : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം