ഒലയിലെ ജീവനക്കാരനായി നായ; ഐഡി കാർഡും വിവരങ്ങളും പങ്കുവെച്ച് കമ്പനി

Advertisements
Advertisements

ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ കമ്പനിയായ ഓല ഒരു പുതിയ ജീവനക്കാരനെ നിയമിച്ചു. ബിജ്‌ലി എന്ന് പേരുള്ള നായയെയാണ് പുതിയ ജീവനക്കാരനായി ബെംഗളൂരുവിൽ നിയമനം നൽകിയിരിക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ആണ് പുതിയ അംഗത്തെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഒപ്പം ബിജ്‌ലിയുടെ ഐഡി കാർഡും പങ്കുവെച്ചിട്ടുണ്ട്.

Advertisements

ആകർഷകമായ നീളൻ ചെവികളോട് കൂടി വെള്ളയും തവിട്ടുനിറവും കലർന്നതാണ് ബിജ്‌ലിയുടെ രൂപം. ചിത്രവും പേരും ഉൾപ്പെടുത്തിയ ഐഡികാർഡാണ് ബിജ്‌ലിയ്ക്ക് നൽകിയിരിക്കുന്നത്. 440 V എന്നതാണ് ഐഡി കാർഡ് നമ്പര്‍. രക്തഗ്രൂപ്പ് “PAW +ve” ആണ്. അടിയന്തരമായി ബന്ധപ്പെടാൻ ഓഫിസ് വിവരങ്ങൾ നൽകിയിട്ടുണ്ട്. കോറമംഗല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് നായ ജോലി ചെയ്യുന്നുന്നതെന്ന് ഐഡി കാർഡിൽ വ്യക്തമാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights