കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 5 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ രംഗപാണി സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ രണ്ടു കംപാർട്ടുമെന്‍റുകൾ ഇടിയുടെ ആഘാതത്തിൽ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 5 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
