ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ – അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ അഭിമാന മോഡലാണ് സിംപിൾ വൺ. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമേ ലഭ്യമാകൂ. 212 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. നിലവിൽ നിരത്തിലോടുന്ന മികച്ച സ്കൂട്ടറുകൾ ഈ റേഞ്ച് നൽകുന്നില്ലെന്നതു ശ്രദ്ധേയം. രണ്ടു ബാറ്ററിയുള്ള മോഡലിന് ബെംഗളൂരുവിലെ വില 1.58 ലക്ഷം രൂപയാണ് (750 w ചാർജർ കൂടെ ലഭിക്കും)
രണ്ടു ബാറ്ററികളും 212 കിമീ റേഞ്ചുമായി ഒരു സ്റ്റൈലൻ ഇ-സ്കൂട്ടർ
