പവന്‍ ചന്ദനയും, ഭരത് ഡാകയും തെളിയിച്ച സ്‌കൈറൂട്ട്; സ്വകാര്യമേഖലയില്‍ വിക്ഷേപണ വിജയഗാഥ

Advertisements
Advertisements

ബഹിരാകാശ വാണിജ്യ രംഗത്ത് തങ്ങളുടേതായ ഒരു ഇടം കണ്ടെത്തിയ സ്‌കൈറൂട്ട് എന്ന ഇന്ത്യന്‍ കമ്പനിയുടെ വിജയഗാഥ തുടരുന്നു. ഐഎസ്ആര്‍ഒയിലെ സുരക്ഷിതമായ ജോലി വിട്ട്, സ്‌കൈറൂട്ട് എയ്‌റോസ്‌പേസസ് എന്ന റോക്കറ്റ് നിര്‍മാണ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ രണ്ട് യുവാക്കളുടെ വിജയകഥയാണിത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് 2022ല്‍ വിക്ഷേപിച്ച സ്‌കൈറൂട്ട്, അടുത്ത വര്‍ഷം ആദ്യത്തില്‍ ദക്ഷിണേഷ്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. ബഹികാശരംഗം സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത് 2020 ജൂണിലാണ്. ഇതാണ് സ്‌കൈറൂട്ടിന്റെ പ്രാരംഭ് ദൗത്യത്തിന് വഴിയൊരുക്കിയത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പോലെ ബഹിരാകാശ വാണിജ്യ രംഗത്ത് നിര്‍ണായക ചുവടുവയ്പുകള്‍ നടത്തുകയെന്നത് തന്നെയാണ് സ്‌കൈറൂട്ടിന്റെ ലക്ഷ്യം.

Advertisements

ഐഎസ്ആര്‍ഒയില്‍ നിന്ന്, സുരക്ഷിതമായ ഒരു കരിയര്‍ വിട്ട്, ഇന്ത്യയില്‍ നിന്ന് അധികമാരും കൈ വയ്ക്കാന്‍ ധൈര്യം കാണിക്കാത്ത ബഹിരാകാശ രംഗത്ത് നിക്ഷേപം നടത്താന്‍ ധൈര്യം കാണിച്ച രണ്ട് യുവ എഞ്ചിനീയര്‍മാര്‍ പടുത്തുയര്‍ത്തിയത് ചരിത്രമാണ്. താരതമ്യേന കുറഞ്ഞ ചെലവില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് പവന്‍ ചന്ദനയും ഭരത് ഡാകയുടെ സ്‌കൈറൂട്ട് എന്ന കമ്പനി സ്ഥാപിക്കുന്നത്. 2022 നവംബര്‍ 19ന് സ്‌കൈറൂട്ടിന്റെ ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലയില്‍ വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്ത കമ്പനിയാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്.

ആവേശ ദൗത്യമെങ്കിലും വെല്ലുവിളികളും ഏറെയാണ്പ്രാരംഭ് എന്നതാണ് സ്‌കൈറൂട്ടിന്റെ ആദ്യ ബഹിരാകാശ ദൗത്യം. വിക്രം എസ്സിന് പുറമേ, വിക്രം 1, 2, 3 എന്നീ മൂന്ന് റോക്കറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. 480 കിലോ പേലോഡ്, 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലും 290 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് വിക്രം 1. അതിലും മുകളിലേക്ക് കൂടുതല്‍ ഭാരമുള്ള പേലോഡുകളെ എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് വിക്രം രണ്ടും മൂന്നും. ഇതില്‍ വിക്രം 1, ഉടന്‍ തന്നെ ബഹിരാകാശത്തേക്ക് കുതിക്കാന്‍ തയ്യാറെടുക്കുകയാണ്.

Advertisements

ത്രീഡി പ്രിന്റഡ് ക്രയോജനിക്, ഹൈഡ്രോളിക് ലിക്വിഡ്, ഖര- ഇന്ധന കേന്ദ്രീകൃതമായ റോക്കറ്റ് എഞ്ചിനുകള്‍ തുടങ്ങിയവ കമ്പനി വികസിപ്പിക്കുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. ബഹികാരാശം പോലെ അനന്തമാണ് സ്‌പേസ് രംഗത്തെ ഗവേഷണ, വാണിജ്യ സാധ്യതകള്‍. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള കമ്പനികള്‍ നല്‍കുന്ന സേവനം അവരേക്കാള്‍ എത്രയോ കുറഞ്ഞ ചെലവില്‍ നല്‍കാമെന്ന വാഗ്ദാനമാണ് സ്‌കൈറൂട്ട് മുന്നോട്ട് വയ്ക്കുന്നത് എന്നത് തന്നെയാണ് ശ്രദ്ധേയം. ആകാശം മുട്ടെ, അതിരുകളില്ലാതെ ഇന്ത്യന്‍ ബഹികാരാശ രംഗം വളരുന്നതിന്റെ ചെറു കാല്‍വയ്പ്പുകളിലൂടെ ആത്മവിശ്വാസത്തോടെ സ്‌കൈറൂട്ട് മുന്നോട്ട് നടക്കുകയാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights