ശരീരത്തിന് പ്രതിരോധശേഷി ഇല്ലെങ്കിൽ കാര്യങ്ങളെല്ലാം അവതാളത്തിലാകുമെന്ന് തീർച്ച. ശ്വാസകോശ രോഗങ്ങളെ തടയാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ധാതുവാണ് സിങ്ക്. രുചിയുടെയും ഗന്ധത്തിന്റെയും ശരിയായ ബോധം നിലനിർത്തുന്നതിന് വരെ സിങ്ക് അനിവാര്യമാണെന്നാണ് പറയപ്പെട ശരീരത്തിൽ സിങ്കിന്റെ കുറവുണ്ടായാൽ വളർച്ചയെ തടസപ്പെടുത്തുന്നതിനും വിശപ്പ് കുറയുന്നതിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ ഇരിക്കാനായി സിങ്ക് അടങ്ങിയ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്.
ഫ്ലാക്സ്, എള്ള്, മത്തൻ വിത്തുകൾ തുടങ്ങിയ വിത്തുകളിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെതിരെ പോരാടാനും ഫ്രീ റാഡിക്കലുകളിൽ കോശങ്ങളെ സംരക്ഷിക്കാനും ഇവ സഹായിക്കും. ഒരു പിടി മത്തൻ വിത്തിൽ ഏകദേശം 7.8 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. ഒരു പിടി അണ്ടിപ്പരിപ്പിൽ ഏകദേശം 5.6 മില്ലിഗ്രാം സിങ്കാണ് അടങ്ങിയിട്ടുള്ളത്. ഇതിന് പുറമേ ഹൃദയാരോഗ്യം സ്‌ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്‌ക്കാൻ കശുവണ്ടി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുറഞ്ഞ കലോറിയും നല്ല അളവിൽ പ്രോട്ടീനുമടങ്ങിയ മുട്ടയിൽ ശരീരത്തിനാവശ്യമായ സിങ്കും അടങ്ങിയിട്ടുണ്ട്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഒരു കപ്പ് അസംസ്കൃത ഓട്‌സിൽ സിങ്കിന്റെ ദൈനംദിന മൂല്യത്തിന്റെ 27% (2.95 മില്ലിഗ്രാം) അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയാൻ ഓട്സ് സഹായിക്കുന്നു. ക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.ഒരു കപ്പ് വെള്ളക്കടലയിൽ ഏകദേശം 2.5 മില്ലിഗ്രാം സിങ്കാണ് അടങ്ങിയിട്ടുള്ളത്.
ദഹനപ്രക്രിയ സുഗമമാക്കാനും ശരീരഭാരം നിയന്ത്രണവിധേയമാക്കാനും വെള്ളക്കടല സഹായിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ വെള്ളക്കടല പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.
ഏകദേശെ മൂന്ന് മില്ലിഗ്രാമോളം സിങ്കാണ് ചീസിലുള്ളത്. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
സിങ്ക് ചങ്കാണ്, ചങ്കിനുറപ്പാണ്! പ്രതിരോധത്തിന് ഈ ഭക്ഷണങ്ങൾ മസ്റ്റ്; പിന്നാലെ ഈ ഗുണങ്ങൾ തേടിയെത്തും..
