വാട്‌സ്ആപ്പിൽ സ്റ്റാസ് ഇടാത്തവരായി ആരും തന്നെ കാണില്ല. ഇതുമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സിലാണ് ഇത്തവണ ഫീച്ചർ എത്തിയിരിക്കുന്നത്. ടാഗിങ് ഫീച്ചറാണ് ഇത്.
നിലവിൽ ഉപയോക്താക്കൾക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളെ സ്വകാര്യമായി മെൻഷൻ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.
ഏറ്റവും അടുത്ത ആളുകൾ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. അവരെ സ്വകാര്യമായി മെൻഷൻ ചെയ്ത് ടാഗ് ചെയ്ത് അവർ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.
എത്തിപ്പോയി വാട്‌സ്ആപ്പ് ഫീച്ചർ ; ഇത്തവണ സ്റ്റാറ്റസിലാണേ അപ്‌ഡേഷൻ
