ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി രൂക്ഷം. മിന്നല്‍ പ്രളയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. മഴക്കെടുതിയില്‍ സംസ്ഥാനമാകെ പതിനായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു അറിയിച്ചു.
ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്വാരം മേഖലയില്‍ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റര്‍ മാര്‍ഗം മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കര – വ്യോമസേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.