ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി രൂക്ഷം. മിന്നല്‍ പ്രളയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. മഴക്കെടുതിയില്‍ സംസ്ഥാനമാകെ പതിനായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു അറിയിച്ചു. […]