പണം കൈയില്‍ കൊണ്ടുനടക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. എടിഎം സൗകര്യം ഉണ്ടായതോടുകൂടി കാർഡുകളാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുക.
എടിഎമ്മുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ ബാങ്കുകള്‍ ചുമത്തുന്ന പരിധികളും ചാർജുകളും അറിഞ്ഞിരിക്കണം. കാരണം ഓരോ ബാങ്കിനും ഓരോ ചാർജാണ്.
എടിഎം പിൻവലിക്കല്‍ പരിധി എന്താണ്?
ഒരു അക്കൗണ്ടില്‍ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുകയെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ബാങ്ക്, ഏത് അക്കൗണ്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ പരിധി വ്യത്യാസപ്പെടുന്നു. സാധാരണഗതിയില്‍, ബാങ്കിനെ ആശ്രയിച്ച് പിൻവലിക്കല്‍ 20,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ്.
മുൻനിര ബാങ്കുകളിലെ പരിധികള്‍ അറിയാം
എസ്ബിഐ
പിൻവലിക്കല്‍ പരിധി: 40,000 മുതല്‍ 1 ലക്ഷം വരെയാണ്.
എടിഎം നിരക്കുകള്‍: എസ്ബിഐയുടെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ വരെ സൗജന്യമാണ്. അതുകഴിഞ്ഞാല്‍ ഒരു ഇടപാടിന് 20 രൂപയും ജിഎസ്ടിയും നല്‍കണം
എച്ച്‌ഡിഎഫ്‌സി
പിൻവലിക്കല്‍ പരിധി: 25,000 മുതല്‍ 3 ലക്ഷം വരെ
എടിഎം നിരക്കുകള്‍: എച്ച്‌ഡിഎഫ്‌സി എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ വരെ സൗജന്യമാണ്. തുടർന്ന് ഓരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും നല്‍കണം.
ഐസിഐസിഐ ബാങ്ക്
പിൻവലിക്കല്‍ പരിധി: 25,000 മുതല്‍ 3 ലക്ഷം വരെയാണ്.
എടിഎം നിരക്കുകള്‍: ഐസിഐസിഐ എടിഎമ്മുകളിൽ 5 ഇടപാടുകള്‍ വരെ സൗജന്യമാണ്. തുടർന്ന് ഓരോ ഇടപാടിനും 20 രൂപയും ജിഎസ്ടിയും നല്‍കണം
എടിഎമ്മിൽ നിന്ന് എത്ര തവണ സൗജന്യമായി പണം പിൻവലിക്കാം? പരിധിയും ചാർജുകളും
